തോപ്പുംപടി: പത്ര ഫോട്ടോഗ്രാഫർ തോപ്പുംപടി ചുള്ളിക്കൽ വീട്ടിൽ യേശുദാസിനെ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം.ചൊവ്വാഴ്ച രാത്രി 8 മണിയോടെ തോപ്പുംപടി ഓടംപിള്ളി ലൈനിലാണ് സംഭവം.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന യേശുദാസിന്റെ ബാഗ്, മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം നടത്തി. തുടർന്ന് ബന്ധുക്കൾ ഇതുവഴി വന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.എന്നാൽ മദ്യപിച്ച് ലക്ക് കെട്ട നാല് യുവാക്കൾ മഫ്ടിയിൽ എത്തിയ പൊലീസുകാരെയും ആക്രമിച്ചു.സംഭവത്തിൽ തോപ്പുംപടി പൊലീസ്, ഐ.ജി എന്നിവർക്ക് പരാതി നൽകി.സംഭവത്തിൽ കേസ് എടുത്തിട്ടല്ലെന്ന് തോപ്പുംപടി എസ്.ഐ പറഞ്ഞു.