തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറിയിൽ ജില്ലാ ഭരണകൂടത്തിനുള്ള പങ്കും അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ ഏകോപനം നടത്തിയ ജില്ലാകളക്ടർക്ക് ഈ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും വെട്ടിപ്പും പ്രളയദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് കെ.എസ് വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് എ.ബി ജയപ്രകാശ് ജില്ലാ ഭാരവാഹികളായ വി.വേണുഗോപാൽ, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എ.എൻ രാമചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ, ഭാരവാഹികളായ പമീല സത്യൻ, കെ.എം ബിജു, ബി.ടി ഹരിദാസ്, എം.ടി അപ്പു, എം.പി ജിനീഷ്, വിജയൻ നെടുമ്പാശ്ശേരി, ധന്യാ ഷാജി, അഡ്വ. കിഷോർ കുമാർ, എം.എസ് ദിലീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു