traffic
ഇടറോഡായ ഈ എസ് ഐ ഹോസ്പ്പിറ്റൽ റോഡിൽ പൊലീസ് ജീപ്പടക്കം കുടുങ്ങിക്കിടക്കുന്നു.

ആലുവ: പാലക്കാട് വാളയാർ സംഭവത്തിൽ ആലുവയിൽ ജില്ലാ റൂറൽ ആസ്ഥാനത്തേക്ക് നടന്ന മാർച്ച് നഗരത്തെ ഒരു മണിക്കൂറോളം നിശ്ചലമാക്കി. ഇന്നലെ ഉച്ചയോടെ രണ്ട് സ്ഥലങ്ങളിൽ നിന്ന് ഒരേ സമയം രണ്ട് റാലികൾ ആരംഭിച്ചതാണ് ഗതാഗത സ്തംഭനത്തിനിടയാക്കിയത്.

ഒരു റാലി പോസ്റ്റാഫീസിന് സമീപത്തെ മഹാത്മ ഗാന്ധി സ്‌ക്വയറിൽ നിന്നും മറ്റൊന്ന് റെയിൽവേ സ്റ്റേഷൻ സ്‌ക്വയറിൽ നിന്നുമാണ് ആരംഭിച്ചത്. ഇതിനെ തുടർന്ന് പാലസ് റോഡും റെയിൽവേ സ്റ്റേഷൻ റോഡും ആദ്യം ഗതാഗതക്കുരുക്കിലായി.

സീനത്ത് ജംഗ്ഷനിലേക്ക് വന്ന വാഹനങ്ങളെ കടത്തിവിടാതെ പ്രിയദർശിനി റോഡിൽ പിടിച്ചിട്ടതോടെ ഇരുചക്രവാഹനങ്ങൾക്കു പോലും നീങ്ങാനാവാത്ത സ്ഥിതിയായി. ഇരു റാലികളും സംഗമിച്ച് സബ് ജയിൽ റോഡ് കടന്നപ്പോൾ നഗരം അക്ഷരാർത്ഥത്തിൽ നിശ്ചലമായി.

ഇടറോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ട് വാഹനങ്ങൾ കഷ്ടിച്ച് കടന്നു പോകാവുന്ന ഇ എസ് ഐ റോഡിലും വാഹനങ്ങൾ നീങ്ങാനാകാത്ത സ്ഥിതിയായി. സമരം ഉച്ചയ്ക്ക് ഒന്നര മണിക്ക് തീർന്നപ്പോഴാണ് വാഹനഗതാഗതം സാധാരണ നിലയിലായത്.