കൊച്ചി: മാർച്ചിൽ അവധി എടുക്കുന്ന അദ്ധ്യാപകർ ഏപ്രിൽ, മേയ് മാസങ്ങളിൽ കൂടി അവധിയിൽ തുടരണമെന്നും ജൂണിൽ മാത്രം തിരികെ ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നുമുള്ള ഉത്തരവ് അവധി ആനുകൂല്യം കവർന്നെടുക്കുന്നതാണെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
മറ്റു അവധികളിൽ നിന്നും വ്യത്യസ്തമായി അടിയന്തര സാഹചര്യത്തിൽ ചികിത്സയ്ക്കോ അപകടത്തിനോ എടുക്കുന്ന അവധി ചികിത്സ പൂർത്തിയായാൽ പോലും തുടരണമെന്ന വാദം അസംബന്ധമാണ്. അദ്ധ്യാപകരെ അപമാനിക്കുന്ന നിലപാട് തിരുത്തണമെന്നും എച്ച്.എസ്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു. ഏപ്രിൽ, മേയ് മാസങ്ങളിൽ മൂല്യനിർണയവും മേയിൽ ഏകജാലക പ്രവേശന ജോലികളും അദ്ധ്യാപകർ തന്നെയാണ് ചെയ്യുന്നതെന്ന യാഥാർത്ഥ്യം മനസിലാക്കാതെ ഉത്തരവുകളിറക്കുന്ന നടപടിയിൽ അസോസിയേഷൻ പ്രതിഷേധിച്ചുതി. സംസ്ഥാന പ്രസിഡന്റ് ആർ. രാജീവൻ, ട്രഷറർ എം. സന്തോഷ് കുമാർ, എം. രാധാകൃഷ്ണൻ, ഡോ. സാബുജി വർഗീസ്, കെ.ആർ മണികണ്ഠൻ എന്നിവർ സംസാരിച്ചു.