rouf
അബ്ദുറഊഫ്

ആലുവ: വീടിനടുത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ട യു.സി കോളേജ് കടൂപ്പാടം മേത്തരുപറമ്പിൽ (വടക്കേ വീട്ടിൽ) അബ്ദുറഊഫ് (47) നിര്യാതനായി.ആലുവയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിട്ടയേർഡ് എച്ച്.ഐ.എൽ ജീവനക്കാരൻ കുഞ്ഞു മുഹമ്മദ് ഹാജിയുടെ മകനാണ്. മാതാവ്: നബീസ. ഭാര്യ: ഷെമീറ (എടത്തല അൽ അമീൻ കോളേജ് അദ്ധ്യാപിക). മക്കൾ: മുഹമ്മദ് മിഷാൽ, സുബൈർ ( ആലങ്ങാട് മുസ്ലിം ജമാഅത്ത് പബ്ലിക് സ്‌കൂളിൽ മൂന്നാം ക്ലാസ്, എൽ കെ.ജി വിദ്യാർത്ഥികൾ).