ആലുവ: മുപ്പത്തടം കുമ്പളത്ത് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം 27 മുതൽ ഏപ്രിൽ രണ്ട് വരെ നടക്കും. 27ന് രാവിലെ 4.30 ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് ഏഴിന് മുതുകാട് തിരുവാതിരകളി, എട്ടിന് ഭജൻസന്ധ്യ, 28ന് വൈകിട്ട് 7ന് തിരുവാതിര, രാത്രി 8.30 ന് നാടൻപാട്ടും ദൃശ്യാവിഷ്‌ക്കാരവും. 29ന് രാത്രി 8.30 ന് നാടകം പാട്ടുപാടുന്ന വെള്ളായി. 29ന് രാത്രി ഗാനമേള, അഞ്ചാം ദിവസം രാത്രി കരോക്കെ ഗാനമേള, ആറാം ദിവസം രാവിലെ 11ന് പ്രസാദഊട്ട്, വൈകിട്ട് നാലിന് പകൽപൂരം, 10 ന് താലപ്പൊലി എന്നിവ നടക്കും.