കരുമാല്ലൂർ : കൈപ്പട്ടി ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നപരിഹാരവും സഹസ്രകലശവും ആരംഭിച്ചു.

ചടങ്ങുകൾക്ക് തുടക്കം കുറിച്ച് തന്ത്രി പറവൂർ രാകേഷ് തന്ത്രിക്ക് ആചാര്യവരണം നൽകി. പെരിങ്ങോട്ടുകര മഠാധിപതി സ്വാപമി ബ്രഹ്മസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഈമാസം 11 രാവിലെ 7.15 നും 8.15 നുമിടയിൽ അഷ്ടബന്ധം ചാർത്തി ബ്രഹ്മകലശം നടത്തും.