ഫണ്ട് വെട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് ഭാഗമായി ക്രൈംബ്രാഞ്ച് കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ദുരന്ത നിവാരണ വിഭാഗത്തിൽ ജോലിചെയ്തിരുന്നവരെയാണ് ചോദ്യം ചെയ്തത്. സഹായം കൈമാറുന്ന നടപടി ക്രമങ്ങളാണ് പ്രധാനമായും അന്വേഷിച്ചറിഞ്ഞത്.

കൂടുതൽ രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. തൃക്കാക്കര സി.ഐ ഷാബുവിന്റെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ സെല്ലിലെ ഉദോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഫിനാൻസ് ഓഫീസർ ജി.ഹരികുമാർ, അസി.ജില്ലാ ഇൻഫോമാറ്റിക്ക് ഓഫീസർ ജോർജ് ഈപ്പൻ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വി​ളി​ച്ചു വരുത്തിയിരുന്നു.