കൊച്ചി: ഇടപ്പള്ളി സംഗീതസദസിന്റെ നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരത്തിന് തുഷാർ മുരളീകൃഷ്ണയെ തിരഞ്ഞെടുത്തു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരുസ്കാരമെന്ന് സദസ് സെക്രട്ടറി പി.ആർ. നായർ അറിയിച്ചു.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഈമാസം 15 ന് വൈകിട്ട് 5.15 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. തുടർന്ന് മുരളീകൃഷ്ണ കച്ചേരി അവതരിപ്പിക്കും.