മുടിയ്ക്കൽ: ഐ.എഫ്.എസ് സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് ആര്യ സുഗണന് .കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയനു കീഴിലെ മുടിയ്ക്കൽ ശാഖാംഗമാണ്. മുടിയ്ക്കൽ പള്ളിക്കവല വാഴയിൽ വെങ്ങോലയിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ സുഗുണന്റെയും സുധയുടെയും മകളാണ്. ഐ.എ.എസ് മോഹവുമായാണ് ആര്യ പഠനം തുടങ്ങിയത്. പരീക്ഷയിൽ പങ്കെടുത്തെങ്കിലും മെയിൻ പൂർത്തിയാക്കാനായില്ല. പിന്നീട് ഐ.എഫ് എസിലേയ്ക്ക് തിരിഞ്ഞു. ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം മുതൽ ഹയർ സെക്കൻഡറി വരെ പഠിച്ചത്.
ആലുവ യു.സി കോളേജിൽ നിന്ന് ബി.എസ് സി ഫിസിക്സ് ബിരുദത്തിന് ശേഷമാണ് ഐ.എ.എസ് പരിശീലനത്തിലേയ്ക്ക് തിരിഞ്ഞത്. ആദ്യ ഘട്ടത്തിൽ തന്നെ മൂന്നാം റാങ്കോടെ ഐ.എഫ്.എസ് നേടാനായതിന്റെ സന്തോഷത്തിലാണ് മുടിയ്ക്കൽ ശാഖയിലെ സജീവ പ്രവർത്തക കൂടിയായ ആര്യ. ആഗസ്റ്റിൽ മസ്സൂറിയിലും, പിന്നീട് ഡെറാഡൂണിലുമായാണ് പരിശീലനം. ഐ.എ.എസിൽ ഒരു ശ്രമം കൂടി നടത്തണമെന്നാണ് ആര്യയുടെ ആഗ്രഹം.