കോലഞ്ചേരി: കുറുഞ്ഞി യു.പി സ്കൂൾ പഠനോത്സവം പൂതൃക്ക പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ വെട്ടുകാടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നീമ ജിജോ അദ്ധ്യക്ഷയായി. സാലി ബേബി, ഒ.വി ഉഷ, കെ.എൻ ബിന്ദു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠന മികവ് അവതരിപ്പിച്ചു.