കിഴക്കമ്പലം: ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന വ്യാപാരികൾക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പിലാക്കുന്ന ഫോസ്റ്റാക് പരിശീലന ക്ലാസ് പള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് സി.ജി ബാബു ഉദ്ഘാടനം ചെയ്തു. സ്ഥാപനങ്ങൾക്ക് ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രേഡിംഗ് നൽകുവാനാണ് ഭക്ഷ്യവകുപ്പ് ഉദ്ദേശിക്കുന്നത്. ഭക്ഷ്യ വകുപ്പിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയ ജീവനക്കാർ സ്ഥാപനത്തിൽ ഉണ്ടാകണമെന്ന നിയമം നിർബന്ധമാക്കിയതോടെയാണ് പരിശീലന ക്ലാസിന് തുടക്കമിട്ടത്.ഫോസ്റ്റാക് ഭക്ഷ്യ സുരക്ഷ ട്രെയിനർ കെ.ആർ നാരായണൻ ക്ലാസ് നയിച്ചു. എൻ.പി ജോയി, പി.ജെ ജോസ്, ടോജി തോമസ്, പി.എം ജോയി തുടങ്ങിയവർ പ്രസംഗിച്ചു.