kudivellam
താമരച്ചാലിൽ പാഴായ കുടിവെള്ളം

കിഴക്കമ്പലം: പൈപ്പ് പൊട്ടി മൂന്നാം ദിവസവും അറ്റകുറ്റ പണിയില്ല. നാട് കുടിനീരിനായി നെട്ടോട്ടമോടുമ്പോൾ താമരച്ചാലിൽ കുടിവെള്ളം നടു റോഡിലാണ്. കിഴക്കമ്പലം ആലുവ റോഡിൽ താമരച്ചാൽ ജംഗ്ഷനു സമീപമാണ് പൈപ്പ് പൊട്ടിയത്. പട്ടിമ​റ്റത്തെ വാട്ടർ അതോറിട്ടി ഓഫീസിൽ പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ കു​റ്റപ്പെടുത്തി. പഞ്ചായത്തിലെ മിക്കയിടങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. യഥാസമയം കരാറുകാരുടെ ബിൽ തുക കിട്ടാത്തതിനാൽ ജല അതോറിട്ടിയുടെ കരാർ ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ സമരത്തിലായിരുന്നുവെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വിശദീകരണം.