കോലഞ്ചേരി: കോൺഗ്രസ് നേതാവും മഴുവന്നൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന വി.ഫിലിപ്പിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നെല്ലാട് നടത്തിയ അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി സി.പി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ പീറ്റർ അദ്ധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി എം.ടി ജോയി, പട്ടിമറ്റം ബ്ലോക്ക് പ്രസിഡന്റ് സി.ജെ ജേക്കബ്ബ്, എം.എസ് ഭദ്റൻ, മാത്യു കുരുമോളത്ത്, അനു.ഇ വർഗീസ്, ജെയിൻ മാത്യു, ജെയിംസ് പാറേക്കാട്ടിൽ, അരുൺ വാസു, ലോഹിതാക്ഷൻ നായർ, സീബ വർഗീസ് എന്നിവർ പ്രസംഗിച്ചു.