pttm
ഗോവണി ശുചിയാക്കുന്ന അന്യ സംസ്ഥാന തൊഴിലാളി

കിഴക്കമ്പലം: പട്ടിമറ്റം പോസ്റ്റ് ഓഫീസിലേയ്ക്ക് കയറുന്ന വഴി കരാറുകാരൻ ശുചീകരിച്ചു. ഇതു സംബന്ധിച്ച് ഇന്നലെ 'കേരള കൗമുദി ' നൽകിയ വാർത്തയെ തുടർന്നാണ് നടപടി. രാവിലെ തന്നെ കരാറുകാരന്റെ രണ്ട് ജീവനക്കാരെത്തി ഗോവണിയും ,പോസ്റ്റ് ഓഫീസിലേയ്ക്ക് കയറുന്ന ഭാഗത്ത് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളും നീക്കം ചെയ്തു. പണി കഴിഞ്ഞ് പോയി ആഴ്ചകൾ കഴിഞ്ഞിട്ടും ഇയാൾ മാലിന്യം നീക്കാൻ എത്താതായതോടെ നാട്ടുകാർ കരാറുകാരനോട് സംസാരിച്ചെങ്കിലു‌ം ഇയാൾ എടുത്ത് മാറ്റാൻ തയ്യാറായിരുന്നില്ല.കുന്നത്തുനാട് പഞ്ചായത്ത് ഷോപ്പിംഗ് കോപ്ളെക്സിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിന്റെ മുകളിലത്തെ നില ടൈൽ വിരിക്കാനായി ഇറക്കിയ മെറ്റലും, മണലും പോസ്റ്റ് ഓഫീസിലേയ്ക്ക് കയറുന്ന ഗോവണി വഴി പണിയ്ക്കായി കയറ്റിയപ്പോൾ ചിതറി വീണിരുന്നു . ടൈലിന്റെ പണി പൂർത്തിയാക്കി കരാറുകാരൻ പോയതോടെ മാലിന്യമെടുത്ത് മാറ്റിയിരുന്നില്ല. പോസ്റ്റൽ സംബന്ധമായ ആവശ്യങ്ങൾക്കെത്തുന്ന പ്രായമായവരടക്കം തെന്നി വീണതോടെയാണ് ഇന്നലെ വാർത്ത നൽകിയത്.