കോലഞ്ചേരി: അറുപത്തിയൊന്നാമത് ദേശീയ ലളിത കലാ അക്കാഡമിയുടെ ശില്പ കലാ പുരസ്‌ക്കാരം നേടിയ സുനിൽ തിരുവാണിയൂരിന് നാളെ തിരുവാണിയൂരിൽ പൗര സ്വീകരണം നൽകും. വൈകിട്ട് മൂന്നിന് വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ്, ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻകുട്ടി വിവിധ സാമൂഹ്യ, സംസ്കാരീക, രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കും. കഴിഞ്ഞ നാലിന്
രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നുമാണ് സുനിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.