കോലഞ്ചേരി: മുഖ്യമന്ത്റിക്കും ഡി.ജി.പിക്കുമെതിരെയുള്ള അഴിമതിയാരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടിമറ്റം,പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കുന്നത്തുനാട്, പുത്തൻകുരിശ് പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് മാർച്ചും ധർണയും നടക്കും.കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ മാർച്ച് രാവിലെ 10 ന് വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പ്രസിഡന്റ് സി.ജെ ജേക്കബ് അദ്ധ്യക്ഷനാകും.പുത്തൻകുരിശിൽ മാർച്ച് രാവിലെ 10 ന് പ്രൊഫ.എൻ.പി വർഗീസ് ഉദ്ഘാടനം ചെയ്യും ബ്ളോക്ക് പ്രസിഡന്റ് നിബു.കെ കുര്യാക്കോസ് അദ്ധ്യക്ഷനാകും.