മൂവാറ്റുപുഴ: മുളവൂർ ഗവ.യു.പി.സ്‌കൂളിന്റെ 64-മത് വാർഷികാഘോഷവും യാത്രഅയപ്പ് സമ്മേളനവും മഞ്ജീരം 2020 ഇന്ന് നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന പൊതുസമ്മേളനം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് പി.എം.ജലീൽ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആമിന മുഹമ്മദ് റാഫി അവാർഡ് വിതരണവും വാർഡ് മെമ്പർ എ.ജി.മനോജ് സമ്മാനദാനവും നിർവഹിക്കും. എ.ഇ.ഒ ആർ.വിജയ, ഹെഡ്മിസ്ട്രസ് എം.പി.റംലത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.നിയാസ്,അംഗം ഉബൈസ് മുഹമ്മദ് സി.കെ.അബ്ദുൽ ഹസീബ് ,ലൂസി ഫ്രാൻസിസ് എന്നിവർ സംസാരിക്കും. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക ലൂസി ഫ്രാൻസിസിനെ ചടങ്ങിൽ ആദരിക്കും.