അങ്കമാലി: ശിശുവികസന, സംരക്ഷണ രംഗത്തെ പ്രവർത്തന മികവിനുള്ള സംസ്ഥാന സർക്കാർ അവാർഡുകൾക്ക് ഐ.സി.ഡി.എസ് അങ്കമാലി പ്രോജക്ടിലെ എം.എസ് ജയന്തിയും എ.സി.സാറാക്കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടു. വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് നാളെ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഇരുവരും അവാർഡുകൾ ഏറ്റുവാങ്ങും.
മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ 28ാം നമ്പർ ചമ്മിനി അംഗനവാടിയിലെ വർക്കറായ എം.എസ്. ജയന്തിയെ സംസ്ഥാനത്തെ മികച്ച അംഗനവാടി വർക്കറായും കറുകുറ്റി ഗ്രാമപഞ്ചായത്തിലെ 98ാം നമ്പർ കരയാംപറമ്പ് അംഗനവാടിയിലെ ഹെൽപ്പറായ എ.സി സാറാക്കുട്ടിയെ സംസ്ഥാനത്തെ മികച്ച അംഗനവാടി ഹെൽപ്പറുമായിട്ടാണ് തിരഞ്ഞെടുത്തത്.
മലയാറ്റൂർ ആനാടൻകുടി എ.സി.മണിയാണ് ജയന്തിയുടെ ഭർത്താവ്. മക്കൾ: കൃഷ്ണൻ, കൃഷ്ണപ്രസാദ്. കരയാംപറമ്പ് പോക്കയിൽ എൽദോസിന്റെ ഭാര്യയാണ് സാറാക്കുട്ടി. മകൻ: എബിൻ