തൃപ്പൂണിത്തുറ: പഞ്ചാരിയിൽ താള പെരുമഴ പെയ്യിച്ച് പെരുവനം കുട്ടൻമാരാർ താളലഹരിയിൽ മുങ്ങി ആസ്വാദക വൃന്ദം. പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചു നടന്ന കാഴ്ച ശീവേലിയിലാണ് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറിയത്. പതി കാലത്തിൽ തുടങ്ങി രണ്ട്, മൂന്ന്, നാല് കാലങ്ങൾ പിന്നിട്ട് അഞ്ചാം കാലത്തിൽ ചെമ്പട കൊട്ടിമേളം കലാശിച്ചു. കൊമ്പ് വാദനത്തിൽ കുമ്മത്ത് രാമൻ കുട്ടിയും,കുഴലിൽ ഊരകം ശ്രീനിയും,വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും,ഇലത്താളത്തിൽ പെരുവനം മുരളിയും മികച്ച പ്രകടനമാണ് കാഴ്ച വച്ചു. പഞ്ചാരിക്കു ശേഷം പാണ്ടിമേളവും അവതരിപ്പിച്ചു. വൈകിട്ട് അഞ്ചരയ്ക്കാരംഭിച്ച മേളം രാത്രി എട്ടരയോടെയാണ് സമാപിച്ചു.