പെരുമ്പാവൂർ: ഡൽഹി കൂട്ടക്കൊലയ്ക്കും വംശഹത്യയ്ക്കും ഫാസിസ്റ്റ് ഗൂഢാലോചനയ്ക്കുമെതിരെ അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് ബിജോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സജി പോൾ, കെ.ബി.അഭിലാഷ് , ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി ബിജു ചന്ദ്രൻ ,താലൂക്ക് പ്രസിഡന്റ് സലോമി ചന്ദ്രശേഖർ തുടങ്ങിയവർ സംസാരിച്ചു.