പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും താലൂക്ക് ലൈബ്രറി ഉദ്ഘാടനവും ഞായർ, തിങ്കൾ ദിവസങ്ങളിൽ പെരുമ്പാവൂർ ഇ.എം.എസ്. ടൗൺ ഹാളിൽ നടക്കുമെന്ന് പ്രസിഡന്റും മുൻ എം എൽ എയുമായ സാജൂപോൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 4ന് നടക്കുന്ന എഴുത്തുകാരുടെ സംഗമവും പുസ്തക സമർപ്പണവും ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി കെ.സോമൻ, ഡോ. എസ്.കെ.വസന്തൻ,ശിഖ സുരേന്ദ്രൻ ഐ എ എസ്, നിഷ വിനയൻ, സുരേഷ് കീഴില്ലം, ജോസ്.വി.ജേക്കബ്, ഷൈലജ ഷാജി എന്നിവർ സംബന്ധിക്കും. തിങ്കളാഴ്ച 2ന് നേതൃസമ്മേളനം വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എസ്.രമേശൻ, അഡ്വ.പി. ആർ. രഘു, എം.കെ. ബാലകൃഷ്ണൻ, എം. എ. സുലൈമാൻ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് നാല് മണിക്ക് പ്ലാറ്റിനം ജൂബിലി താലൂക്ക് ലൈബ്രറി ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. അഡ്വ. എൽദോസ് കുന്നപ്പിളളി എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജോൺ ഫെർണാണ്ടസ് എം എൽ എ, മുൻ എം എൽ എ സാജുപോൾ, ടെൽക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ, കെ.കെ. അഷ്‌റഫ്, എം. ആർ. സുരേന്ദ്രൻ, മേഴ്‌സി ജോൺസൺ, പി.ജി.സജീവ് എന്നിവർ സംസാരിക്കും.