പെരുമ്പാവൂർ: കൂടാലപ്പാട് സെന്റ് ജോർജ് എൽ.പി സ്‌കൂൾ വാർഷികവും രക്ഷാകർതൃ, യാത്രഅയപ്പ് സമ്മേളനവും അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഡോ. പോൾ ചിറ്റിലപ്പിള്ളി, സ്‌കൂൾ മാനേജർ ഫാ. വർഗീസ് പൈനുങ്കൽ, ഫാ. മാത്യു ഇടശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, പെരുമ്പാവൂർ ഉപജില്ലാ ഓഫീസർ രമ.വി, അദ്ധ്യാപിക സി.എ. റോസിലി, പഞ്ചായത്ത് മെമ്പർമാരായ ജെസി ഷാജു, കെ.കെ. സന്തോഷ്, അമ്പിളി ജോഷി, ഫാ. അനൂപ് പുതുശ്ശേരി, ട്രസ്റ്റി ക്ളീറ്റസ് തോമസ്, സി. മംഗള, റെബി ജേക്കബ്, മിനിമോൾ മഞ്ഞളി, സി.പി. മേഴ്‌സി, പി.ടി.എ. പ്രസിഡന്റ് ഷൈൻ ഐപ്പ്, സാബു ആന്റണി, ജോയ്‌സി ഡിക്‌സൺ, അമ്പിളി സാജൻ, സ്‌കൂൾ ലീഡർ നോറ ബോബൻ എന്നിവർ പ്രസംഗിച്ചു.