justice-devan
തോട്ടുമുഖം ശ്രീനാരായണ എൽ.പി സ്കൂൾ വാർഷിക സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തോട്ടുമുഖം ശ്രീനാരായണ എൽ.പി സ്കൂൾ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്നം കണ്ടെങ്കിൽ മാത്രമെ ആശാവഹമായ ഭാവി സമൂഹത്തിന്റെ സൃഷ്ടിപ്പ് സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

പി.ടി.എ പ്രസിഡന്റ് വി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. മിമിക്രി താരം കോട്ടയം സ്റ്റാലിൻ, പഞ്ചായത്ത് അംഗങ്ങളായ പ്രീത റെജികുമാർ, കീഴ്മാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. കൊച്ചുപിള്ള, ഫാ. ഫ്രാൻസിസ് വട്ടകുളം, പി.കെ. അബ്ദു, വി.എം. സൈഫുദ്ദീൻ, എം.കെ. രാജീവ് എന്നിവർ സംസാരിച്ചു.

സ്കൂൾ മാനേജർ അഡ്വ. സീമന്തിനി ശ്രീവത്സൻ സ്വാഗതവും അനുരാഗ് സുപ്രൻ നന്ദിയും പറഞ്ഞു.