അങ്കമാലി: എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ പഠനം അന്തർദേശീയ നിലവാരത്തിലാകണമെന്ന് യു. എൻ ഡിസാസ്റ്റർ മാനേജ്മെൻറ് മേധാവി ഡോ. മുരളി തുമ്മാരു കുടി പറഞ്ഞു. അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജിൽ സാങ്കേതിക വിദ്ഗ്ധരുടെ പ്രഭാഷണ പരമ്പര ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിസാറ്റ് ചെയർമാൻ അനിത പി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനീഷ് കുമാർ ആർ , ട്രഷറർ സച്ചിൻ ജേക്കബ് പോൾ , പ്രിൻസിപ്പൽ ഡോ ജോർജ് ഐസക് തുടങ്ങിയവർ സംസാരിച്ചു .