കോലഞ്ചേരി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിൽ പിടിച്ചെടുത്ത് സർക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ള 4 ഓട്ടോറിക്ഷ, 15 ഇരുചക്ര വാഹനങ്ങൾ, ഒരു കാർ, ഒരു പിക്ക് അപ് വാൻ എന്നിവ നിലവിലുള്ള ലേല വ്യവസ്ഥകൾക്കു വിധേയമായി 19 ന് രാവിലെ 11ന് മാമല എക്‌സൈസ് റെയിഞ്ച് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യും .ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളിൽ നിന്നോ ലഭ്യമാകുന്നതാണ്. വാഹനങ്ങൾ നേരിൽ പരിശോധിക്കണമെന്ന് താല്പര്യമുള്ളവർക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാവുന്നതാണ്.വിവരങ്ങൾക്ക് 0484 2786848