മൂവാറ്റുപുഴ: ഇളങ്ങവം ഗവ.എൽ.പി. സ്‌കൂൾ വാർഷികവും സ്കൂൾ നിർമ്മിച്ച ഷോർട്ട് ഫിലിം ജീവനിപ്രദർശനവും ഇന്ന് നടക്കും.വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, വൈസ് പ്രസിഡന്റ് എ.എസ്.ബാലകൃഷ്ണൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സവിത ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എബി എബ്രാഹാം, ഹെഡ്മാസ്റ്റർ പി.അലിയാർ,എസ്.എം.സി ചെയർമാൻ എം.കെ.സന്തോഷ്, ടി.എസ്.ദിൽരാജ് തുടങ്ങിയവർ സംസാരിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന കെ.പി.അജിതകുമാരി, എം.പി.അയ്യപ്പൻ എന്നിവർക്ക് യോഗത്തിൽ യാത്ര അയപ്പും നൽകും.