hydrose-nazeer
പിടിയിലായ ഹൈദ്രോസും നസീറും

നെടുമ്പാശേരി: തുരുത്തുശേരിയിൽ പട്ടാപ്പകൽ കുത്തിത്തുറന്ന് 15 പവൻ സ്വർണാഭരണങ്ങളും 34,000 രൂപയും മോഷ്ടിച്ച കേസിൽ രണ്ട് പേർ രണ്ടര വർഷത്തിന് ശേഷം പൊലീസ് പിടിയിലായി. എളമക്കര കണ്ടങ്ങാകുളം വീട്ടിൽ ഇടപ്പള്ളി നസീർ എന്ന നസീർ (59), അകലാട് ഒറ്റയനി ഭാഗത്ത് താമസിക്കുന്ന തട്ടാന്റെകയ്യിൽ വീട്ടിൽ ഹൈദ്രോസ് എന്ന അറ്റസൂട്ടി (43) എന്നിവരെയാണ് നെടുമ്പാശേരി എസ്.എച്ച്.ഒ പി.ഒ ബൈജു അറസ്റ്റ് ചെയ്തത്.

2017 സെപ്തംബർ 23ന് അത്താണി എസ്.എൻ.ഡി.പി ശാഖ ഓഫീസിന് സമീപം പ്രസന്നന്റെ വീട്ടിലാണ് കവർച്ച നടന്നത്. കുറെകാലമായി ചാവക്കാട് ഭാര്യ വീട്ടിലാണ് നസീർ താമസിക്കുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തിയത്. നസീറിനെതിരെ കേരളത്തിൽ ഇരുപത്തഞ്ചോളം സ്റ്റേഷനുകളിൽ നാല്പതിലധികം കേസുകളുണ്ട്. 22 വർഷത്തോളം പല ജയിലുകളിലായി ജയിൽശിക്ഷ ഇയാൾ അനുഭവിച്ചിട്ടുമുണ്ട്.

മോഷ്ടിച്ച സ്വർണം വിറ്റതി​നാണ് രണ്ടാംപ്രതി ഹൈദ്രോസിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ നെടുമ്പാശ്ശേരി എസ്.ഐ എം.എസ്. ഫൈസൽ, ജൂനിയർ എസ്.ഐ ബിനോയ്, പൊലീസുകാരായ ജിസ്‌മോൻ, ദിലീപ്, രഞ്ജിത്ത്, ജോജോ എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.