പറവൂർ : സംസ്ഥാന സഹകരണ വകുപ്പിന്റെ രണ്ടാം ഘട്ട കെയർ ഹോം പദ്ധതിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിനെ നിർമ്മാണ ചുമതല ഏൽപിച്ചിട്ടുള്ള ചിറ്റാറ്റുകര മാണിയാലിൽ ചന്ദ്രന്റെ വീടിന്റെ തറക്കല്ലിട്ടു.പറവൂർ വടക്കേക്കര സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.ജി. രാമദാസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ,സെക്രട്ടറി കെ.എസ്. ജയ്സി, ഭരണസമിതി അംഗങ്ങൾ, സഹകാരികളും പങ്കെടുത്തു.