കൊച്ചി: കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഈ മാസം 10 മുതൽ 20 വരെ സൗജന്യ ലാപ്രോസ്‌കോപ്പി സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെർണിയ, അപ്പെൻഡിക്‌സ്, തൈറോയ്ഡ്, ഗർഭപാത്രം നീക്കം ചെയ്യൽ, പിത്താശയ രോഗങ്ങൾ എന്നിവയ്ക്കാണ് ക്യാമ്പ്. തിരഞ്ഞെടുക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ നടത്തും. വിവരങ്ങൾക്കും ബുക്കിംഗിനും : 0484 4077400, 9400015250.