workshop-
ത്രിദിന കൺസെർവേഷൻ വർക്ക്ഷോപ്പിന്റെ ഭാഗമായി പട്ടണം ഉദ്ഘനന പ്രദേശത്ത് പുരാവസ്തുക്കളുടെ കൺസെർവേഷൻ പ്രാക്ടിക്കൽ ക്ലാസ്സിന് പ്രൊഫ. ഗബ്രീലിയ ക്രിസ്റ്റി നേതൃത്വം നൽകുന്നു.

പറവൂർ : മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൺസെർവേഷൻ വിയന്നയും ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന കൺസെർവേഷൻ വർക്ക്ഷോപ്പ് ആസ്ട്രിയൻ അംബാസിഡർ ഡോ. ബ്രിഗേറ്റി ഒപ്പിംഗർ ഉദ്‌ഘാടനം ചെയ്തു. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു.

പട്ടണം ഉത്ഘനന പ്രദേശത്ത് വെച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രൊഫ. ഗബ്രീലിയ ക്രിസ്റ്റിന്റെ നേതൃത്വത്തിൽ പുരാവസ്തുക്കളുടെ കൺസെർവേഷൻ പ്രാക്ടിക്കൽ ക്ലാസ് നടത്തി. കെ.സി.എച്ച്.ആർ ചെയർമാൻ പ്രൊഫ. മൈക്കിൾ തരകൻ, പ്രൊഫ. കേശവൻ വെളുത്താട്ട്, നാരായണൻ നമ്പൂതിരി, വിയന്നയിൽ നിന്നുള്ള ഡോ. ജോഹന്ന റങ്കൽ, ഡോ. തനുശ്രീഗുപ്ത, കാതറിൻ എന്നിവർ പങ്കെടുത്തു.