devan
വിവിധ സംഘടനകളുടെ സഹായത്തോടെ കേരള ആക്ഷൻ ഫോഴ്സ് നിർദ്ദനർക്കായി നിർമ്മിച്ച് നൽകുന്ന 97 -ാമത്തെ വീടിന്റെ താക്കോൽദാനം സിനിമ താരം ദേവൻ നിർവഹിക്കുന്നു

ആലുവ: വിവിധ സംഘടനകളുടെ സഹായത്തോടെ കേരള ആക്ഷൻ ഫോഴ്സ് നിർദ്ധനർക്കായി നിർമ്മിച്ച് നൽകുന്ന 97 -ാമത്തെ വീടിന്റെ താക്കോൽദാനം സിനിമ താരം ദേവൻ നിർവഹിച്ചു. ചൂർണിക്കര പഞ്ചായത്ത് നാലാം വാർഡിൽ എസ്.എൻ പുരം കാട്ടുപറമ്പിൽ മിനി മോഹനനാണ് വീട് നൽകിയത്.

ആക്ഷൻ ഫോഴ്സ് പ്രസിഡന്റ് ഡോ. ടോണി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസ്, വൈസ് പ്രസിഡന്റ് ബീന അലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മനോജ് പട്ടാട്, സിന്ധു രാജേന്ദ്രൻ, ഏണസ്റ്റ്, ഡോ. സി.എം. ഹൈദ്രാലി, ഫാ. സെൻ കല്ലുങ്കൽ, ഡോ. ലാലി മാത്യു, ജോബി തോമസ്, എം. സുരേഷ്, എം.എ. അബ്ദുൾ കെരീം, ജാവൻ ചാക്കോ, എ.എസ്. രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.