വൈപ്പിൻ : കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം കൊച്ചി കണയന്നൂർ താലൂക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് 8 ന് ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന ലൈബ്രറി കൌൺസിൽ പ്രസിഡൻറ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ ഉത്ഘാടനം നിർവഹിക്കും.

ജില്ലാ പ്രസിഡൻറ് പി.ആർ രഘു അദ്ധ്യക്ഷത വഹിക്കും. എൻ. എസ് മാധവൻ, എസ്.രമേശൻ എന്നിവർ പങ്കെടുക്കും. 3.30 ന് മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരേയും ആദരിക്കും.

എസ് നവനീത് കൃഷ്ണയുടെ ഗിത്താർ സോളോ , സി.സി കുഞ്ഞുമുഹമ്മദിൻറെ ഏകപാത്ര നാടകം എന്നിവയും ഉണ്ടാകും.

വൈകീട്ട് 4.30 ന് ഗ്രന്ഥശാല പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കുന്ന അക്ഷര ഘോഷയാത്ര ഓച്ചന്തുരുത്ത് നിന്ന് പുതുവൈപ്പ് ബീച്ചിലേക്ക് നടക്കും. സമാപന സമ്മേളനം മുൻ എം.പി പി.രാജീവ് ഉത്ഘാടനം ചെയ്യും. കെ.എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കേരള ഫോക്‌ലോർ അക്കാഡമിയുടെ പടയണി, പോയറ്റ്‌സ് കൊച്ചി അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവയും തുടർന്ന് ഉണ്ടാകുമെന്ന് താലൂക്ക് സെക്രട്ടറിമാരായ ഒ. കെ കൃഷ്ണകുമാർ , ഡി. ആർ രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.