ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങളും നേതാക്കളും ആലുവവാട്ടർഅതോറിട്ടി ഇ.ഇയെ തടഞ്ഞുവച്ചു. പഞ്ചായത്തിലെ ചാലക്കൽ, മോസ്‌കോ, കീരംകുന്ന്, കുന്നുംപുറം, നാലാംമൈൽ, ചുണങ്ങംവേലി, എടയപ്പുറം, കുളക്കാട് എന്നിവിടങ്ങളിൽ മാസങ്ങളായി പൈപ്പുകൾ പൊട്ടികുടിവെള്ളം പാഴായിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കുമെന്ന ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് എം.ഐ. ഇസ്മയിൽ, മെമ്പർമാരായ ലിസി സെബാസ്റ്റിൻ, സാഹിദ അബ്ദുസലാം, അനുകുട്ടൻ, ജിഷറിജോ, ഷാഹിറ നൗഫൽ, യു.ഡി.എഫ് നേതാക്കളായ പി.ജെ. സുനിൽകുമാർ, പി.എ. മുജീബ്, റെനീഫ് അഹമ്മദ്, പീറ്റർ നരുകുളം, പി.എ. അനിൽകുമാർ, ധർമ്മജൻ, അബ്ദുൽസലാം ആയത്ത്, ഷറഫ് തൂമ്പായിൽ, വി.എം.അൻസാർ, എം.എ. അലി, എം.വി. വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.