കൊച്ചി: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ 7 പേരെ കൂടി നിരീക്ഷണത്തിലാക്കി. കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ രണ്ട് പേർ നിരീക്ഷണത്തിൽ ഉണ്ട്. ജില്ലയിൽ നിലവിൽ 132 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ. ആലപ്പുഴ എൻ.ഐ.വി യിലേക്ക് 21 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതിലൊന്ന് പുന:പരിശോധനയ്ക്കായി അയച്ചതാണ്. കൺട്രോൾ റൂം നമ്പർ: 0484-2368802.