ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് കമ്മറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സും കുടുംബ സംഗമവും ലായേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. മനോജ് വാസു ഉദ്ഘാടനം ചെയ്തു. വാർഡ് സെക്രട്ടറി കെ.എൻ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വളവൻമാലി ബ്രാഞ്ച് സെക്രട്ടറി കെ.എസ്. ജനാർദ്ദനൻ സ്വാഗതവും രണ്ടാം വാർഡ് ബൂത്ത് സെക്രട്ടറി കെ.വി. ഉദയകുമാർ നന്ദിയും പറഞ്ഞു.