കൊച്ചി: ടി.സി.എൽ ഇലക്ട്രോണിക്‌സ് കേരള പൊലീസുമായി ചേർന്ന് ഹെൽമറ്റ് ബോധവത്ക്കരണ പ്രചാരണം കൊച്ചിയിൽ സംഘടിപ്പിക്കുന്നു. 'ക്രൗൺ ഫോർ സേഫ്‌ടി'റോഡ് സുരക്ഷാ ബോധവത്ക്കരണ പ്രചാരണ പരിപാടി രാവിലെ 10.00 ന് ഇടപ്പള്ളി പിട്ടാപ്പിള്ളി ഡി.ജി പാർക്കിന്റെ മുന്നിൽ മേയർ സൗമിനി ജെയിൻ ഉദഘാടനം ചെയ്യും. തുടർന്ന് ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ റാലി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സഖാറെ ഫ്ളാഗ് ഓഫ് ചെയ്യും. അഡിഷണൽ പൊലീസ് കമ്മിഷണർ കെ.പി.ഫിലിപ്പ്, ഡെപ്യൂട്ടി കമ്മിഷണർ പൂങ്കുഴലി തുടങ്ങിയവർ പങ്കെടുക്കും.