ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ മേഖല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാഹനജാഥയ്ക്ക് പുക്കാട്ടുപടിയിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ഷഫീക്ക് അത്രപ്പിള്ളി, സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, മേഖല ജനറൽ സെക്രട്ടറി ഷാജഹാൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡൻറ് പി.എം അഷ്രഫ് ,യൂത്ത് വിംഗ് പ്രസിഡന്റ് നിഷാദ്, വനിതാ വിംഗ് പ്രസിഡന്റ് ആനീസ് ആന്റണി എന്നിവർ സ്വീകരിച്ചു. യൂണിറ്റ് ജന.സെക്രട്ടറി സാബു പൈലി സ്വാഗതവും സെക്രട്ടറി പി.എ. നൈസൽ നന്ദിയും പറഞ്ഞു.