കിഴക്കമ്പലം: കിഴക്കമ്പലം ടൗൺ വൈസ്‌മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സെന്റ് ആന്റണീസ് പാരീഷ്ഹാളിൽ സൗജന്യ ജീവിതശൈലീരോഗ നിർണയ ക്യാമ്പ് നടത്തി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, കേരള സാമൂഹ്യസുരക്ഷാ മിഷൻ, സെന്റ് ആന്റണീസ് ഫൊറോന വിമെൻസ് വെൽഫയർ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഏലിയാസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സിബി പീ​റ്റർ അദ്ധ്യക്ഷനായി. ഫാ. അലക്‌സ് കാട്ടേഴത്ത് മുഖ്യാതിഥിയായി.കെ.കെ. അനോഷ്, ജയ ജേക്കബ്, സൗമ്യ സിബി, ലിജി ആന്റണി, പ്രദീഷ് പോൾ, ജേക്കബ് ജോൺ എന്നിവർ പങ്കെുത്തു.