കോലഞ്ചേരി: കടമ​റ്റം ജവഹർ വായനശാലയിൽ സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്തി മിഷന്റെ ഭാഗമായി മാമല എക്‌സൈസ് ഓഫീസിന്റെ സഹകരണത്തോടെ ലഹരിവിമുക്ത കാവൽക്കൂട്ടം സംഘടിപ്പിച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സജി പൂത്തോട്ടിൽ അദ്ധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ജോസ് വി. ജേക്കബ്, പഞ്ചായത്തംഗം ഷൈനി ബിജു, എക്‌സൈസ് ഓഫീസർമാരായ ജോണി അഗസ്റ്റിൻ, എൻ.യു സാജു, ശോഭ സജീന്ദ്രൻ, ശ്രീജ ബൈജു, വായനശാലാ പ്രസിഡന്റ് പി.ജി ശ്യാമവർണൻ, സെക്രട്ടറി മനോജ് മാത്യൂസ് താലൂക്ക് കൗൺസിലർ കെ.സി ശശി, എബി കെ. പോൾ, ജിബു എബ്രാഹാം,ധന്യ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. വിമുക്തി മിഷൻ ഫാക്കൽ​റ്റി മെമ്പർ വി.ജെ. ജോബ് സെമിനാർ നയിച്ചു.