കോലഞ്ചേരി: തക്കാളി വില ഇടിച്ചിലിൽ. നാട്ടിൽ വില 20 ലെത്തിയപ്പോൾ കേരള അതിർത്തിയിൽ നാലു രൂപയ്ക്കാണ് വില്പന. കേരളത്തിയാൽ കിലോ വില 20 ലെത്തും. ഉദുമൽപ്പേട്ട, പൊള്ളാച്ചി, തിരുപ്പൂർ, പഴനി, ഒട്ടൻചത്രം വിപണികളിൽ തക്കാളി കെട്ടിക്കിടക്കുകയാണ്. പച്ചയ്ക്ക് പറിച്ച തക്കാളി കനത്ത ചൂടിൽ രണ്ടുദിവസത്തിനകം പഴുക്കും.

കഴിഞ്ഞയാഴ്ച 14 കിലോ തൂക്കമുള്ള ഒരു പെട്ടി തക്കാളിയുടെ വില 100 രൂപയ്ക്ക് മുകളിലായിരുന്നു. ഇപ്പോൾ 50 രൂപയേയുളളൂ.

പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി മേഖലയിൽ നിന്നുമുള്ള മൊത്ത വ്യാപാരികൾ ഈ ചന്തകളിൽ നിന്നാണ് ചരക്കെടുക്കുന്നത്.

കഴിഞ്ഞവർഷവും ഈ സമയത്ത് തക്കാളിയുടെ വില സമാനമായി കുറഞ്ഞിരുന്നു. ഏപ്രിൽ വരെ വിലയിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

ചൂടു കൂടിയതിനാൽ കൂടുതൽ സ്റ്റോക്ക് ചെയ്യാനാകുന്നില്ല. ഇനിയും ചൂട് കൂടുന്നതോടെ വില ഇടിയുമെന്നാണ് കരുതുന്നത്


അൽത്താഫ് , മൊത്ത വ്യാപാരി , കാക്കനാട്