കോലഞ്ചേരി: ദീർഘകാലം സി.പി.ഐയുടെ മണ്ഡലം സെക്രട്ടറിയും ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമായിരുന്ന കെ.എം പൗലോസിന്റെ ഏഴാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും നടത്തി. സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.കെ. മധു അദ്ധ്യക്ഷനായി. മണ്ഡലം നേതാക്കളായ എം.പി ജോസഫ്, എം.ടി തങ്കച്ചൻ, പി.എൻ വിജയൻ, പ്രൊഫ. ജോർജ് കെ. ഐസക് എന്നിവർ പ്രസംഗിച്ചു.