കളമശേരി: രജിസ്ട്രാർ നിയമനത്തിന്റെ സുതാര്യത തകർക്കുന്ന ഇടപെടലുകൾക്കെതിരെ ഗവർണറെ സമീപിക്കാൻ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ളോയീസ് യൂണിയൻ തീരുമാനിച്ചു. ഭരണപക്ഷ യൂണിയൻ അംഗത്തെ രജിസ്ട്രാറാക്കാനുള്ള നീക്കത്തിനെതിരെ യൂണിയൻ വൈസ് ചാൻസലർ ഓഫീസിനു മുന്നിൽ എംപ്ളോയീസ് യൂണിയൻ ധർണ നടത്തി. യൂണിയൻ ഭാരവാഹികളായ കെ.എസ് ശിവകുമാർ, എം.ജി നിസാർ, എസ്. ജോണി, സെനറ്റ് അംഗം ആൻസൺ പി. ആന്റണി. ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.ജി. സെബാസ്റ്റ്യൻ, എ.വൈ സുബിൻ ജോർജ് തോമസ് തുടങ്ങിയവർ നേത്യത്വം നൽകി.

സിൻഡിക്കേറ്റ് അംഗമായ ഭരണാനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹി സ്വന്തം സംഘടനയിലെ രണ്ടു പേരെ മാത്രം രജിസ്ട്രാർ നിയമനത്തിന് പരിഗണിച്ചാൽ മതിയെന്ന് വൈസ് ചാൻസലർക്ക് കത്ത് കൊടുത്തത് സ്വാധീനിക്കാനാണ്. സർവകലാശാല ആക്ടിനു വിരുദ്ധമായി സ്വന്തം സംഘടനാ അംഗമായ വൈസ് ചാൻസലറെ സ്വാധീനിക്കാനുള്ള നീക്കം അഭിമുഖത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരെ പരിഹസിക്കലാണെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.