jayadevan
പ്രധാന അദ്ധ്യാപകൻ ജയദേവൻ മാസ്റ്റർ നന്മ സോപ്പു നിർമ്മാണ യൂണിറ്റിൽ കുട്ടികൾക്കൊപ്പം

തൃപ്പൂണിത്തുറ: തെക്കൻ പറവൂർ പി.എം.യു.പി സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ.ടി ജയദേവൻ മാസ്റ്റർ മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിന് ശേഷം ഇന്ന് വിരമിക്കും. സർദാർ വല്ലഭായി പട്ടേലിന്റെ പേരിലുള്ള കേരളത്തിലെ ഏകവിദ്യാലയത്തെ ജില്ലയിലെ മികച്ചവയിൽ ഒന്നാക്കി മാറ്റിയ മാസ്റ്റർക്ക് തെക്കൻ പറവൂർ ഇന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകും.

1985ൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച ജയദേവൻ മാസ്റ്റർ 2001ലാണ് പ്രധാന അദ്ധ്യാപകനായത്. 2004ൽ സ്കൂളിൽ തുടങ്ങിയ സ്റ്റുഡൻസ് വോയ്സ് എന്ന പേരിലെ കുട്ടികളുടെ ഗാനമേള ട്രൂപ്പ് കേരളത്തിന്റെ ശ്രദ്ധയാകർഷിച്ചു. സോപ്പ്, സോപ്പുപൊടി എന്നിവ നിർമ്മിക്കുന്ന വിദ്യാർത്ഥികളുടെ നന്മ യൂണിറ്റും ജയദേവൻ മാസ്റ്ററുടെ ആശയമായിരുന്നു. എൽ.ഇ.ഡി നിർമ്മാണ യൂണിറ്റും ഇപ്പോൾ സ്കൂളിലുണ്ട്. ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടെ 2010 ൽ സ്കൂളിൽ നടത്തിയ ശാസ്ത്രയാൻ ശാസ്ത്ര പ്രദർശനം ഏറെ ജനശ്രദ്ധ നേടി.

പി.എം.യു.പി സ്കൂളിൽ ഇപ്പോൾ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.