പനങ്ങാട്. വ്യായാമത്തിന് രാവിലെ എഴുന്നേറ്റ് രണ്ട് മൈൽ നടക്കണമെന്ന് നിർബന്ധമില്ല. അരമണിക്കൂർ വീതം ദിവസവും കൃഷിക്ക് വേണ്ടി മണ്ണിൽ വിയർപ്പൊഴുക്കിയാൽ മതിയെന്നാണ് പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ തീരുമാനം.സ്വന്തമായി ഭൂമിവേണമെന്നില്ല.കൂട്ടായ്മയിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമി കണ്ടെത്തി പി.എസ്.ആർ.എ.യുടെ ആശയം നടപ്പാക്കിയാൽ മതി. ഇതിനായി പ്രസിഡന്റ് എ.എ.ബഷീർ,സെക്രട്ടറി ലൈജു പീടിയേക്കൽ, മുഹമ്മദ് സാദ്ദിഖ്, വിമലൻ, രാജീവ്കുന്നത്ത്,കെ.കെ.മനോജ് തുടങ്ങിയവരുടെ നേതൃത്തിൽ സമീപത്തെ ഒഴിഞ്ഞു കിടന്നിരുന്ന പറമ്പ് ഭൂവുടമയുടെ സഹകരണത്തോടെ വെട്ടിത്തെളിച്ച് മാലിന്യ മുക്തമായ കൃഷി ഭൂമിയാക്കി മാറ്റുകയും ഇവിടെ പച്ചക്കറി കൃഷി ചെയും. 250ഓളം കുടുംബങ്ങളുടെ സംഘടനയായ പി.എസ്.ആർ.യുടെ 15 അംഗകമ്മിറ്റിയാണ് പരീക്ഷണാർത്ഥം തരിശുഭൂമിയിൽ ജൈവപച്ചക്കറി കൃഷി ചെയ്യുവാൻ മുന്നോട്ടുവന്നിട്ടുളളത്.