house
മഹേഷിന്റെ വീട്

# റവന്യൂ റിക്കവറി നടപടികളുമായി ജില്ലാ ഭരണകൂടം

തൃക്കാക്കര : പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ബി​. മഹേഷിന്റെ കാക്കനാടുളള വീട് വിൽപനക്കായി തകൃതിയായ ശ്രമം. കളക്ടറേറ്റിന് വിളിപ്പാടകലെ കാക്കനാട് സിവിൽ ലൈൻ റോഡിലാണ് വീട്.

കേസിലെ പ്രതികളായ മഹേഷിന്റെയും ഭാര്യ നീതുവിന്റെയും പേരിൽ വാങ്ങിയ അഞ്ചര സെന്റിൽ മൂന്ന് വർഷം മുമ്പാണ് 2700 സ്ക്വയർഫീറ്റിൽ ഈ ബഹുനില കെട്ടിടം നിർമ്മിച്ചത്.

ഇൻഫോപാർക്ക് റോഡിലെ ഏജന്റാണ് വിൽക്കാൻ ശ്രമിക്കുന്നത്. കെട്ടിടത്തിന് ഇപ്പോൾ മുപ്പത്തിഅയ്യായിരം രൂപ വാടക ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ പണം തിരിച്ചുപിടിക്കാൻ ജില്ലാ ഭരണ കുടം റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വീട് വിൽപനക്കായി ശ്രമം നടക്കുന്നത്.