പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളിൽ വിദ്യാപോഷണം പദ്ധതിക്ക് തുടക്കമായി.പ്രൊഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി.പി.കിഷോർ, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, ഷിജു ചിറ്റേപ്പിളളി, ഇ.കെ.മുരളീധരൻ, എസ്.ആർ.ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു.പ്രൊഫ.കെ.വി.തോമസിന്റെ വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഉച്ചഭക്ഷണ പരിപാടിക്ക് തുടക്കം കുറിച്ചത്.