തൃക്കാക്കര: ജില്ലയിലെ ശുചിത്വ, മാലിന്യ, സംസ്‌കാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ജില്ല തല ക്യാമ്പയി ഒമ്പത് സെൽ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ രൂപീകരിച്ചു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, റീജിയണൽ ജോയിന്റ് ഡയറക്ടർ(നഗര കാര്യം), അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണർ, ശുചിത്വ മിഷ ജില്ല കോർഡിനേറ്റർ, ഹരിത കേരളം മിഷ9 ജില്ല കോർഡിനേറ്റർ,കുടുംബശ്രീ എന്നിവരെ ഉൾപ്പെടുത്തിയാണ് സെൽ രൂപീകരിച്ചത്.
ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, ദ്രവമാലിന്യ സംസ്‌കരണത്തിനായി സോക്പിറ്റുകൾ, മലിന ജലം ശേഖരിക്കുന്നതിനായി മലിന ജല നിർഗമന ചാലുകൾ എന്നിവ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കും. പട്ടിക ജാതി സങ്കേതങ്ങളിൽ പൊതു ശുചിത്വ സംവിധാനങ്ങൾ ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.