പള്ളുരുത്തി: ഭവാനീശ്വര മഹാക്ഷേത്രത്തിലെ പൂയ മഹാത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന കാവടി ഘോഷയാത്രകൾ വർണാഭമായി. തെക്കുംഭാഗം കാവടി ഘോഷയാത്രകൾ ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും വടക്കുംഭാഗം കാവടി ഘോഷയാത്രകൾ തോപ്പുംപടിഘണ്ട കർണ്ണ ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച് സന്ധ്യയോടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തെക്കുംഭാഗം കാവടി ഘോഷയാത്രകൾക്ക് കെ.പി.രാജേഷ് കുമാർ, കെ.എസ്.ഭാസി, പി.വിജയൻ എന്നിവരും വടക്കുംഭാഗം കാവടി ഘോഷയാത്രരകൾക്ക് സി.പവിത്രൻ, കെ.ആർ.രാജേഷ്, പി.എസ്.രാജീവൻ എന്നിവരും നേതൃത്വം നൽകി. ക്ഷേത്രാങ്കണത്തിൽ ഭാരവാഹികളായ എ.കെ.സന്തോഷ്, കെ.ആർ.മോഹനൻ, സി.പി.കിഷോർ തുടങ്ങിയവർ ഇരു'വിഭാഗം കാവടി ഘോഷയാത്രകൾക്കും ക്ഷേത്രാങ്കണത്തിൽ സ്വീകരണം നൽകി. ഘോഷയാത്രയിൽ ശിവഭൂതനൃത്തം, ശിങ്കാരിമേളം, പമ്പ മേളം, ബാന്റ് മ്യൂസിക്ക്, അന്യസംസ്ഥാ'ന കലാരൂപങ്ങൾ, മയിലാട്ടം, മലബാർ തെയ്യം, തിറ എന്നിവ അണിനിരന്നു.