pi
വനിത ദിനത്തോടനുബന്ധിച്ച് നടന്ന ബോധവത്കരണ ക്ളാസ് പ്രസ് ഇൻഫോമേഷൻ ബ്യൂറോ ജോ.ഡയറക്ടർ രശ്മി റോജ തുഷാര നായർ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും പ്രസ് ഇൻഫോമേഷൻ ബ്യൂറോ കൊച്ചി ഓഫീസും സംയുക്തമായി ഐ.സി.ഡി.എസ് തിരുവാങ്കുളത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ബോധവത്കരണ പരിപാടി നടത്തി . 'ഗ്രാമീണ വനിതകളും കൃഷിയും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിപാടി പ്രസ് ഇൻഫോമേഷൻ ബ്യൂറോ ജോയിന്റ് ഡയറക്ടർ രശ്മി റോജ തുഷാര നായർ ഉദ്ഘാടനം ചെയ്തു. വളരെയധികം പുരോഗതി നേടിയെന്ന് അവകാശപ്പെടുമ്പോഴും പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് രശ്മി പറഞ്ഞു. ഓരോ വീട്ടിൽ നിന്നുമാണ് മാറ്റം തുടങ്ങേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു. മഹിളാ കിസാൻ സ്ത്രീ ശാക്തീകരൺ പരിയോജന ആലപ്പുഴ നോർത്ത് ഫെഡറേഷൻ സി.ഇ.ഒ ആർ വേണുഗോപാൽ ക്ലാസ്സെടുത്തു . പരിപാടിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.